ernakulam local

ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ; മൂവാറ്റുപുഴ എസ്എന്‍ഡിപി യൂനിയനില്‍ പൊട്ടിത്തെറി

മൂവാറ്റുപുഴ: ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കിയതിനെച്ചൊല്ലി മൂവാറ്റുപുഴ എസ്എന്‍ഡിപി യൂനിയനില്‍ പൊട്ടിത്തെറി.
ബിജെപി-എസ്എന്‍ഡിപി സഖ്യം മൂവാറ്റുപുഴയില്‍ ഒരിടത്തും യാതൊരു ചലനവും ഉണ്ടാക്കാതെ വന്നതിനു പിന്നാലെയാണ് യൂനിയന്‍ നിലപാടിനെച്ചൊല്ലി ചേരിതിരിവ് രൂക്ഷമായിരിക്കുന്നത്.
ഈഴവ സമുദായാംഗങ്ങളായ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് മാത്രം പിന്തുണ നല്‍കുമെന്നാണ് യൂനിയന്‍ നേതൃത്വം ശാഖ കമ്മിറ്റികള്‍ക്കും പോഷകസംഘടനകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നത്. ഇക്കാര്യം യൂനിയന്‍ സെക്രട്ടറി പി എന്‍ പ്രഭു പരസ്യമായി പറയുകയും ചെയ്തിരുന്നു. സ്ഥാനാര്‍ഥികളായി ഈഴവരെ ബിജെപി നേതൃത്വം അര്‍ഹമായ സീറ്റുകളില്‍ പരിഗണിക്കാതെ വന്നതോടെയാണ് യൂനിയന്‍ പരസ്യ നിലപാട് സ്വീകരിച്ചത്.
എന്നാല്‍ യൂനിയന്‍ ആദ്യമെടുത്ത തീരുമാനം പിന്നീട് നടപ്പാക്കാന്‍ ആവശ്യമായ നിര്‍ദേശം നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയില്ല. ഇതോടെ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെയെല്ലാം പിന്തുണക്കേണ്ട ഗതികേടും എസ്എന്‍ഡിപിക്ക് വന്നുചേര്‍ന്നു.
അതിനിടെ നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിച്ച് ഈഴവ സമുദായാംഗങ്ങള്‍ ഇടത്-വലത് മുന്നണി സ്ഥാനാര്‍ഥികളും സ്വതന്ത്രരുമായി രംഗത്തു വന്നതും തിരിച്ചടിയായി.
മേഖലയില്‍ അമ്പതോളം വാര്‍ഡുകളില്‍ ബിജെപി-എസ്എന്‍ഡിപി സഖ്യം മല്‍സരിച്ചതെങ്കിലും പിന്തുണയോടെ മല്‍സരിച്ച ഒരാള്‍ മാത്രമാണ് വിജയിച്ചത്.
Next Story

RELATED STORIES

Share it