ernakulam local

ബിജെപി-സിപിഎം സംഘര്‍ഷം; മുനമ്പത്ത് വീണ്ടും ആക്രമണം

വൈപ്പിന്‍: ബിജെപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന മുനമ്പത്ത് പോലിസിന്റെ സമാധാന ശ്രമങ്ങളെ അവഗണിച്ച് വീണ്ടും ആക്രമണം.
ബുധനാഴ്ച രാത്രിയില്‍ സിഐടിയു പ്രവര്‍ത്തകനായ മുനമ്പത്തെ കളത്തില്‍ വിനായകന്റെ വീട് ആക്രമിച്ച് ജനല്‍ചില്ലുകള്‍ തകര്‍ത്തു. എട്ടോളം വരുന്ന സംഘമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് വിനായകന്‍ പറഞ്ഞു. ബുധനാഴ്ച മുനമ്പം പോലിസ് സ്‌റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുമെന്ന് ഇരുകൂട്ടരും ഉറപ്പു നല്‍കിയിരുന്നു. ഇതിനിടെ ഏകപക്ഷീയമായാണ് ആക്രമണം നടത്തിയത്. തകര്‍ന്ന ചില്ലുകൊണ്ട് വിനായകന്റെ മകന്‍ ശരതിനു പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി ആക്രമിക്കപ്പെട്ട എ ബി സോജന്റെ വീടും വിനായകന്റെ വീടും എസ് ശര്‍മ എംഎല്‍എ സന്ദര്‍ശിച്ചു. സിപി—എം ഏരിയ കമ്മിറ്റി അംഗങ്ങളായ പിവി ലൂയിസ്, എ കെ ഗിരീഷ്, ലോക്കല്‍ സെക്രട്ടറി എ എസ് അരുണ തുടങ്ങിയവരും എംഎല്‍എക്കൊപ്പമുണ്ടായിരുന്നു. അക്രമത്തെതുടര്‍ന്ന് ഡിവൈഎസ്പി വ്യാഴാഴ്ചയും സമാധാന ചര്‍ച്ച നടത്തി. അക്രമം ഇനിയും തുടര്‍ന്നാല്‍— ശക്തമായ നടപടിയുണ്ടാവുമെന്ന് പോലിസ് അറിയിച്ചു. ചര്‍ച്ചയില്‍ എ കെ ഗിരീഷ്, എ കെ ഉല്ലാസ്, എം എസ് മനോജ് (സിപിഎം), കെ കെ വേലായുധന്‍, ഇ എസ് പുരുഷോത്തമന്‍, ഗോപാലകൃഷ്ണന്‍ (ബിജെപി) എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it