Flash News

ബിജെപി സര്‍ക്കാര്‍ വിമത ശബ്ദങ്ങളെ ഇല്ലാതാക്കുന്നു;സൃഷ്ടിച്ചത് തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും

ബിജെപി സര്‍ക്കാര്‍ വിമത ശബ്ദങ്ങളെ ഇല്ലാതാക്കുന്നു;സൃഷ്ടിച്ചത് തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും
X
തൃശൂര്‍: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ബിജെപി സര്‍ക്കാര്‍ വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വിരട്ടലുകള്‍ കാര്യമാക്കുന്നില്ലെന്നും, ഭീഷണികള്‍ തമാശയായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.



തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ എഴുത്തുകാരി സാറാജോസഫിന്റെ നേതൃത്വത്തില്‍ ജനാധിപത്യ സംഗമത്തിലാണ് പ്രകാശ് രാജ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയുമാണ് നാല് വര്‍ഷത്തെ ഭരണം കൊണ്ട് ബിജെപി സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന് പ്രകാശ് രാജ് പറഞ്ഞു. ഒരുകൂട്ടം വിഡ്ഢികള്‍ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍ അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എം.എന്‍ കാരശേരി, കെ വേണു, ജോയ് മാത്യു തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it