ബിജെപി സമ്മേളനത്തിന് ഭീഷണിപ്പെടുത്തി പണപ്പിരിവ്- ഓഡിയോ പുറത്തുവന്നു
BY ajay G.A.G26 Dec 2017 5:18 AM GMT
ajay G.A.G26 Dec 2017 5:18 AM GMT
സുല്‍ത്താന്‍ബത്തേരി: ബിജെപി സമ്മേളനം കൊഴുപ്പിക്കാന്‍ ഭീഷണിപ്പെടുത്തി പണപ്പിരിവ്. മീനങ്ങാടിയിലെ ഒരു മെറ്റല്‍ വില്പനകേന്ദ്രം ഉടമയെ പണത്തിനായി ഭീഷണിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തായി.
ഓഡിയോ കേള്‍ക്കാം :
https://youtu.be/4G7FjkiqX_s
യുവമോര്‍ച്ച സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം സെക്രട്ടറിയുടേതാണ് പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണം. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കുമെന്നായിരുന്നു ഭീഷണി. മെറ്റല്‍ വില്പന സ്ഥാപനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവരെക്കൊണ്ട് പരാതി നല്‍കിച്ച് സ്ഥാപനം പൂട്ടിക്കുമെന്നുമാണ് നേതാവ് ഭീഷണിപ്പെടുത്തിയത്. സമ്മേളനങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പിരിവുകള്‍ നടത്താറുള്ളതു സ്വാഭാവികമാണെന്നും എന്നാല്‍, ഭീഷണിപ്പെടുത്തി പണം പിരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും യുവമോര്‍ച്ച ജില്ലാ നേതൃത്വം അറിയിച്ചു. ആരോപണം വിശദമായി അന്വേഷിക്കുമെന്നും തെറ്റു ചെയ്തതായി ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നേതൃത്വം അറിയിച്ചു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT