Flash News

ബിജെപി സംസ്ഥാന നേതാവിന് നേരെ ആര്‍എസ്എസ് ആക്രമണം

ബിജെപി സംസ്ഥാന നേതാവിന് നേരെ ആര്‍എസ്എസ് ആക്രമണം
X


കൊച്ചി: ബിജെപി നേതാവിന് നേരെ ആര്‍എസ്എസ് ആക്രമണം. ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവ് സജീവനാണ് ആക്രമണത്തിനിരയായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.സജീവന്റെ കാലിനാണ് പരിക്കേറ്റത്.  ബൈക്കുകളിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്ന് സജീവന്‍ പോലീസിന് മൊഴി നല്‍കി. തന്റെ കാല്‍ തല്ലിയൊടിക്കാനായിരുന്നു ശ്രമമെന്നും സജീവന്‍ പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ സജീവനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം ആസൂത്രണം ചെയ്തയാളെന്ന് സംശയിക്കുന്ന ആര്‍എസ്എസ് കാര്യവാഹക് ജയചന്ദ്രനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് നാല് പേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
Next Story

RELATED STORIES

Share it