Flash News

ബിജെപി സംസ്ഥാനസമിതി പുനസംഘടിപ്പിച്ചു

തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സുരേഷ് ഗോപിയെ എക്സ് ഒഫീഷ്യോ അംഗമായും , ശ്രീശാന്ത്, രാജസേനന്‍, ഭീമന്‍ രഘു, അലി അക്ബര്‍ , എന്നിവരെ ക്ഷണിതാക്കളായും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോക് സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി പ്രൊഫ. റിച്ചാര്‍ഡ് ഹേ, മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന ബാദുഷാ തങ്ങള്‍ എന്നിവരൂം സംസ്ഥാനസമിതിയിലെത്തി. നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച നിരവധി ഹിന്ദു ഐക്യവേദി നേതാക്കളെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ് .ബിജു(പെരുമ്പാവൂര്‍),രവീശ തന്ത്രി കുണ്ടാര്‍(കാസര്‍കോട്) മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന നേതാക്കളായ അഡ്വ. രഞ്ജിത്( ആലപ്പുഴ), രജനീഷ് ബാബു(കൊയിലാണ്ടി), തപസ്യ കലാസാഹിത്യ വേദി ഭാരവാഹി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍(തൃപ്പൂണിത്തുറ),ക്ഷേത്ര സംരക്ഷണ സമിതി മഹിളാ വിഭാഗം അദ്ധ്യക്ഷ പ്രൊഫ. വി.ടി. രമ( തൃത്താല),പി.കെ. സുപ്രന്‍(ബാലുശ്ശേരി),എന്‍.ടി.യു നേതാവ് വി.ഉണ്ണികൃഷ്ണന്‍( കോട്ടയ്ക്കല്‍), ബി. എം. എസ് നേതാവ് അഡ്വ.എം. എസ് .കരുണാകരന്‍ (കോട്ടയം),അഡ്വ.നിവേദിത ( ഗുരുവായൂര്‍),മോഹന്‍ദാസ് (മാനന്തവാടി) എന്നിവരാണ് സമിതിയില്‍ ഇടം നേടിയ മറ്റു പ്രമുഖര്‍.

[related]
Next Story

RELATED STORIES

Share it