ബിജെപി വിരുദ്ധ ഹിന്ദുത്വ പാര്‍ട്ടികള്‍ പുതിയ സംഖ്യം രൂപീകരിക്കുന്നു

ബംഗളൂരു: ബിജെപിയുടെ ഹിന്ദുത്വ നിലപാടുകള്‍ക്ക് ശക്തിപോരെന്നാരോപിച്ച് കര്‍ണാടകയിലെ ബിജെപി വിരുദ്ധ ഹിന്ദുത്വ പാര്‍ട്ടികള്‍ പുതിയ മുന്നണി രൂപീകരിക്കുന്നു. അഖില ഭാരത ഹിന്ദു മഹാസഭ, ശിവസേന, ശ്രീരാമ സേന, സനാതന്‍ ഹിന്ദു ജന ജാഗ്രതി സമിതി, സമ്പൂര്‍ണ ഭാരത് ക്രാന്തി പാര്‍ട്ടി എന്നീ കക്ഷികള്‍ ചേര്‍ന്നാണ് പുതിയ മുന്നണിക്ക് രൂപം നല്‍കുന്നത്.
തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ലക്ഷ്യമിട്ടാണ് തീരദേശ ജില്ലകളില്‍ കരുത്തരായ പാര്‍ട്ടികളുടെ നീക്കമെന്നാണ് വിലയിരുത്തല്‍. ഇതിനായി 90 സ്ഥാനാര്‍ഥികളെ മല്‍സര രംഗത്തിറക്കാനും മുന്നണി തീരുമാനിച്ചതായി ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് എന്‍ സുബ്രഹമണ്യ രാജു പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായിട്ടാണ് ഇത്തവണ മുന്നണി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുകയെന്ന് വ്യക്തമാക്കിയ അദ്ദേഹം നിലവില്‍ 30 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായും വ്യക്തമാക്കി. മംഗളൂരു സിറ്റി സൗത്ത്, മംഗളൂരു സിറ്റി നോര്‍ത്ത്, ദക്ഷിണ കര്‍ണാടക അടക്കമുള്ള തീരദേശ മണ്ഡലങ്ങളിലാണ് ഹിന്ദു മഹാസഭാ സ്ഥാനാര്‍ഥികള്‍ നിലവില്‍ നമാനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
പുതിയ മുന്നണിക്ക് ഏകീകൃത ചിഹ്‌നമായി തൊപ്പി വേണമെന്നാവശ്യപ്പെട്ട് നേതാക്ക ള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട മറ്റ് നയങ്ങളെ പറ്റി ഹിന്ദുമഹാ സഭാ നേതാക്കളും ശ്രീരാമ സേനാ നേതാവായ പ്രമോദ് മുത്തലിക്ക്, മറ്റ് സംഘടനാ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതേസമയം, പുതിയ മുന്നണി ബിജെപിക്ക് ഭീഷണിയാവില്ലെന്ന നിലപാടാണ് ബിജെപിക്കു—ള്ളത്. തീരദേശ മേഖലകളിലെ പാര്‍ട്ടിയുടെ അടിത്തറയില്‍ ഇളക്കം തട്ടിക്കാന്‍ മുന്നണിക്കാവില്ല. ആര്‍എസ്എസ് പിന്തുണയെ മിറകടന്ന ബിജെപിയെ പരാജയപ്പെടുത്താന്‍ മറ്റ് മുന്നണികള്‍ക്കാവില്ലെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു. അതേസമയം, ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന ഹിന്ദു വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പുതിയ മുന്നണിക്കാവുമെന്ന വിലയിരുത്തലും ശക്തമാണ്.
Next Story

RELATED STORIES

Share it