Flash News

ബിജെപി വിരുദ്ധ സംഖ്യം:മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബിഎസ്പി സഖ്യത്തിനുള്ള ഒരുക്കം

ബിജെപി വിരുദ്ധ സംഖ്യം:മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബിഎസ്പി സഖ്യത്തിനുള്ള ഒരുക്കം
X



ന്യൂഡല്‍ഹി:ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബിഎസ്പി സഖ്യത്തിനുള്ള ഒരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ ആദ്യഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.കര്‍ണാടകയില്‍ ജനതാദള്‍ സെക്കുലറിനൊപ്പം ചേര്‍ന്ന് സംഖ്യം രൂപീകരിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം.എന്നാല്‍ 2019 പൊതുതെരഞ്ഞടുപ്പില്‍ യു.പിയിലെ ആകെയുള്ള 80 സീറ്റുകളില്‍ 40 എണ്ണം വേണമെന്ന ആവശ്യവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തിയിട്ടുണ്ട്.അതേ സമയം, മായാവതിയുടെ ആവശ്യത്തോട് എസ്പി നേതാവ് അഖിലേഷ് യാദവ് അനുകൂല നിലപാട് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാവരെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് എസ് പിക്കുള്ളതെന്ന അഖിലേഷ് യാദവ്  പറഞ്ഞിരുന്നത്.മാന്യമായ  പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ ഒറ്റക്ക് മല്‍സരിക്കുമെന്ന മായവതി നേരത്തെ വ്യക്തമാക്കിയിരുന്നു.മധ്യപ്രദേശില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി മായാവതിയുടെ പാര്‍ട്ടിക്ക് 7% വോട്ടുകളുണ്ട്. കോണ്‍ഗ്രസിനുള്ള 36%ത്തിനൊപ്പം ഈ വോട്ടുകള്‍ കൂടി ചേര്‍ന്നാല്‍ ബി.ജെ.പിയെ ശക്തമായി പ്രതിരോധിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നീക്കം. കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരായ ജനവികാരവും വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.കൈരാനയിലെ ഫോര്‍മുല രാജ്യമൊട്ടാകെ ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്്.
Next Story

RELATED STORIES

Share it