Flash News

ബിജെപി വിരുദ്ധ മുന്നണി: ആം ആദ്മിയും കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു

ബിജെപി വിരുദ്ധ മുന്നണി: ആം ആദ്മിയും കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു
X

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയെ ചെറുക്കാന്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ് കൈകോര്‍ക്കുന്നതായി സൂചനകള്‍.ഡല്‍ഹിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സഖ്യമായി മത്സരിക്കുന്നതിന്റെ സാധ്യത തേടി കോണ്‍ഗ്രസിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും നേതൃത്വം തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഏഴു ലോക്‌സഭ സീറ്റുകളാണുളളത്.
ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റാന്‍ മെയ് 24 മുതല്‍ കോണ്‍ഗ്രസ് നേതൃത്വം ആംആദ്മി പാര്‍ട്ടിയുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിവരുകയാണ്. കോണ്‍ഗ്രസിന് വേണ്ടി മുതിര്‍ന്ന നേതാക്കളായ ജയറാം രമേശും അജയ്മാക്കനുമാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. കര്‍ണാടകയിലും , ഉത്തര്‍പ്രദേശിലും പരീക്ഷിച്ച് വിജയിച്ച തന്ത്രം ഡല്‍ഹിയിലും പയറ്റുന്നതിന്റെ സാധ്യതകളാണ് ഇരുവിഭാഗവും ചര്‍ച്ച ചെയ്തതെന്ന് പാര്‍ട്ടി വ്യത്തങ്ങള്‍ സൂചന നല്‍കുന്നു.ഏഴു ലോക്‌സഭ സീറ്റുകളുളള ഡല്‍ഹിയില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍  സന്നദ്ധത അറിയിച്ച് ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെ സമീപിച്ചതായും എന്നാല്‍ മൂന്നുസീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് കൂടിയാലോചനയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായുമാണ് വിവരം. ഇതുസംബന്ധിച്ച് ഇരുവരും ഇനിയും ധാരണയായിട്ടില്ല.
Next Story

RELATED STORIES

Share it