ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥി 28 ക്രിമിനല്‍ കേസുകളില്‍ പ്രതി

ന്യൂഡല്‍ഹി: ബിഹാറില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി 28 ക്രിമിനല്‍ക്കേസുകളില്‍ പ്രതി. ഇതിലൊരു കേസ് വധശ്രമമാണ്. 72കാരനായ ഗോപാല്‍ നാരായണ്‍ സിങിനെ കഴിഞ്ഞ ദിവസമാണ് ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ബിഹാര്‍ നിയമസഭയിലേക്ക് അഞ്ചു തവണ മല്‍സരിച്ച സിങ് അഞ്ചു തവണയും തോറ്റു. ഇതെത്തുടര്‍ന്നാണ് രാജ്യസഭയിലേക്ക് സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചത്. അഞ്ചു പേരെയാണ് വെള്ളിയാഴ്ച ബിഹാറില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കുന്നത്.
രാജ്യസഭയിലേക്ക് സുശീല്‍കുമാര്‍ മോദിയെയാണ് സംസ്ഥാന നേതൃത്വം നിശ്ചയിച്ചിരുന്നതെങ്കിലും ആര്‍എസ്എസുകാരനായതിനാല്‍ കേന്ദ്രനേതൃത്വം സിങിനെയാണ് തിരഞ്ഞെടുത്തത്. ബിഹാറിലെ അക്രമവുമായി ബന്ധപ്പെട്ട് നിതീഷിനെ വിമര്‍ശിക്കുന്ന ബിജെപി സിങിനെ തിരഞ്ഞെടുത്തത് വിവാദമായിട്ടുണ്ട്.
Next Story

RELATED STORIES

Share it