ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി; കോണ്‍ഗ്രസ് ഒന്നാംഘട്ട പട്ടികയ്‌ക്കെതിരേ പ്രതിഷേധം

ന്യൂഡല്‍ഹി/ ബംഗളൂരു: അടുത്തമാസം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്് പോരാട്ട ചിത്രം വ്യക്തമാക്കി ബിജെപിയും കോ ണ്‍ഗ്രസ്സും സ്ഥാനാര്‍ഥി പട്ടികകള്‍ പറത്തിറക്കി. 89 മണ്ഡലങ്ങളിലെ സ്ഥാര്‍ഥികളുടെ രണ്ടാംഘട്ട പട്ടികയാണ് ബിജെപി ഇന്നലെ പ്രഖ്യാപിച്ചത്.
ഒറ്റതവണയായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ നിന്നും വ്യത്യസ്തമായി ആദ്യഘട്ട പട്ടികയാണ് പാര്‍ട്ടി പുറത്തിറക്കിയത്. എന്നാല്‍, കോ ണ്‍ഗ്രസ്സിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ സീറ്റ് ലഭിക്കാത്ത സ്ഥാനാര്‍ഥികളുടെ അനുയായികള്‍ സംസ്ഥാനത്തെ പലയിടത്തും പ്രതിഷേധവും അക്രമവും നടത്തി.
സംസ്ഥാനത്തെ 224 മണ്ഡലങ്ങളില്‍ 218 പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് ഞായറാഴ്ച പുറത്ത് വിട്ടത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ പാര്‍ട്ടി ഓഫിസുകള്‍ അടിച്ചു തകര്‍ത്തു. മാണ്ഡ്യ, ചിക്കമംഗലൂര്‍, ബംഗളൂരു, ബെല്ലാരി എന്നിവിടങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. മാണ്ഡ്യയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ രവികുമാറിന് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രദേശത്ത് പ്രതിഷേധം ഉയര്‍ന്നത്. പ്രവര്‍ത്തകര്‍ മാണ്ഡ്യയിലെ പാര്‍ട്ടി ഓഫിസ് തല്ലിത്തകര്‍ത്തു. സിറ്റിങ് എംഎല്‍എ അംബരീഷിനാണ് മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുള്ളത്. പ്രതിഷേധം ഉയര്‍ന്ന മറ്റിടങ്ങളില്‍ ഓഫിസുകളിലെ കസേരകള്‍ തകര്‍ക്കുകയും വാതിലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് അഞ്ജന മൂര്‍ത്തിക്ക് സ്ഥാനാര്‍ഥിത്വം നല്‍കാത്തതി ല്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ നെല്‍മംഗളയില്‍ പ്രകടനം നടത്തി. ആര്‍ നാരായണസ്വാമിയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
അതേസമയം, ബിഎസ്പിയുമായി സഖ്യത്തില്‍ മല്‍സരിക്കുന്ന ജനതാദള്‍ സെക്കുലറും തങ്ങളുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 126 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 150ലധികം സീറ്റ് നേടി ബിജെപി അധി—കാരത്തിലെത്തുമെന്ന് സ്ഥാനാര്‍ഥിപട്ടിക പുറത്തു വിട്ട് മുന്‍മുഖ്യമന്ത്രിയും പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ ബി എസ് യദ്യൂരപ്പ വ്യക്തമാക്കി. ഏപ്രില്‍ 8ന് പുറത്തുവിട്ട 79 പേരടങ്ങുന്ന പട്ടികയാണ് ബിജെപി ആദ്യഘട്ടത്തില്‍ പുറത്തു വിട്ടത്.
അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു സീറ്റില്‍ മാത്രമേ മല്‍സരിക്കുകയുള്ളൂ. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നാവും മല്‍സരിക്കുക. തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് അസദുദ്ദീന്‍ ഉവൈസി എംപിയുടെ എഐഎംഎഐഎം. ബിജെപിയിതര കോണ്‍ഗ്രസിതര സര്‍ക്കാര്‍ അധികാരത്തിലേറണമെന്നാണ് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജെഡി(എസ്)നെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it