Flash News

ബിജെപി മുന്‍നിര നേതാക്കളെ മല്‍സരിപ്പിക്കും, നേമത്ത് കുമ്മനം, രാജഗോപാല്‍ തിരുവനന്തപുരത്ത്

ബിജെപി മുന്‍നിര നേതാക്കളെ മല്‍സരിപ്പിക്കും, നേമത്ത് കുമ്മനം, രാജഗോപാല്‍ തിരുവനന്തപുരത്ത്
X
bjp-newആലുവ : കേരളത്തില്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മുന്‍നിര നേതാക്കളെത്തന്നെ മല്‍സരിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നു. ആലുവയില്‍ ഇന്നു നടന്ന പാര്‍ട്ടി കോര്‍കമ്മിറ്റി യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇക്കാര്യം മുന്നോട്ടു വച്ചതായാണ് റിപോര്‍ട്ട്. പ്രമുഖ നേതാക്കളെ മല്‍സരിപ്പിക്കേണ്ട മണ്ഡലങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ ഏകദേശധാരണയായിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ നേമം മണ്ഡലത്തിലും ഒ രാജഗോപാലിനെ തിരുവനന്തപുരത്തും മല്‍സരിപ്പിക്കാനാണ് നീക്കം. വി മുരളീധരനെ കഴക്കൂട്ടത്തോ കോഴിക്കോട് നോര്‍ത്തിലോ മല്‍സരിപ്പിച്ചേക്കും. ആറന്‍മുളയില്‍ എംടിരമേശിനെയും പാലക്കാട്ട്് ശോഭാ സുരേന്ദ്രനെയും പി എം വേലായുധനെ മാവേലിക്കരയിലും മല്‍സരിപ്പിക്കാനാണ് സാധ്യതയെന്നറിയുന്നു.

[related]എന്നാല്‍ ചില നേതാക്കള്‍ക്ക് മണ്ഡലങ്ങളുടെ കാര്യത്തില്‍ അവവരവരുടേതായ താല്‍പര്യങ്ങളുള്ളതിനാല്‍ അതു കൂടി കണക്കിലെടുത്താകും അന്തിമ പട്ടിക. കേരളത്തിന്റെ ചുമതലയുള്ള ജെപി നഡ്ഡയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുങ്ങളെടുക്കാനാണ് നിര്‍ദേശം.
Next Story

RELATED STORIES

Share it