ബിജെപി മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ ബിജെപി എംഎല്‍എയുടെ സത്യഗ്രഹം

ബിജെപി മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ ബിജെപി എംഎല്‍എയുടെ സത്യഗ്രഹം
X


ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യെയുടെ വസതിക്കു മുമ്പില്‍ സത്യഗ്രഹം നടത്താനുള്ള ബിജെപി എംഎല്‍എ ഘനശ്യാം തിവാരിയുടെ ശ്രമം പോലിസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ വസതി ലക്ഷ്യമാക്കി എംഎല്‍എയുടെ നേതൃത്വത്തില്‍ റാലി പുറപ്പെട്ടെങ്കിലും നിമിഷങ്ങള്‍ക്കകം പോലിസ് തടയുകയായിരുന്നു.തിവാരിയെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തെ തിരികെ വീട്ടിലെത്തിക്കുകയാണുണ്ടായതെന്നും ജയ്പൂര്‍ പോലിസ് കമ്മീഷണര്‍ സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു.വസുന്ധര ഇപ്പോള്‍ താമസിക്കുന്ന ബംഗ്ലാവ് ഒഴിഞ്ഞ് സര്‍ക്കാര്‍ അനുവദിച്ച വസതിയില്‍ താമസിക്കണമെന്നാണ് തിവാരിയുടെ ആവശ്യം. പൊതുസ്വത്ത് കൊള്ളയടിക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്നലെ രാവിലെ തിവാരി തന്റെ വസതിയില്‍ അനുയായികളുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ മുദ്രാവാക്യവും അനുയായികള്‍ മുഴക്കി. അതിനു ശേഷമായിരുന്നു റാലി പുറപ്പെട്ടത്. മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ അധികൃതര്‍ നേരത്തെ തള്ളിയിരുന്നു.
Next Story

RELATED STORIES

Share it