ആരോപണം മന്ത്രിയും പോലിസും തള്ളി; ബിജെപി മന്ത്രിയെ ദാവൂദിന്റെ ഭാര്യ വിളിച്ചെന്ന് എഎപി

ആരോപണം  മന്ത്രിയും  പോലിസും  തള്ളി; ബിജെപി മന്ത്രിയെ ദാവൂദിന്റെ ഭാര്യ വിളിച്ചെന്ന് എഎപി
X
dawood-ibrahim_

മുംബൈ: മഹാരാഷ്ട്ര ബിജെപി മന്ത്രി ഏക്‌നാഥ് ഖദ്‌സെ അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ടുവെന്ന് ആം ആദ്മി പാര്‍ട്ടി(എഎപി) ആരോപിച്ചു. നീതിയുക്തമായ അന്വേഷണത്തിന് മന്ത്രിസ്ഥാനം ഖദ്‌സെ രാജിവയ്ക്കണമെന്ന് എഎപി വക്താവ് പ്രീതി ശര്‍മ മേനോന്‍ പറഞ്ഞു.ദാവൂദിന്റെ ഭാര്യ മെഹ്ജാബിന്‍ ശെയ്ഖ് മന്ത്രിയെ നിരവധി തവണ ഫോണില്‍ വിളിച്ചു എന്നാണാരോപണം. മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപണം ശരിവയ്ക്കുകയോ നിഷേധിക്കുകയോ വേണമെന്നും പ്രീതി ആവശ്യപ്പെട്ടു. 2015 സപ്തംബറിനും 2016 ഏപ്രിലിനുമിടയില്‍ ഖദ്‌സെയും മെഹ്ജാബിന്‍ ശെയ്ഖും തമ്മില്‍ സംസാരിച്ചുവെന്നാണ് പ്രീതി പറഞ്ഞത്. എന്നാല്‍, ആരോപണം മന്ത്രി തള്ളി. മുംബൈ പോലിസും ആരോപണം നിഷേധിച്ചിട്ടുണ്ട്. പ്രീതി പറഞ്ഞ കാലയളവില്‍ മന്ത്രിയുടെ ഫോണ്‍, ദാവൂദിന്റെ ഭാര്യയുടെ കോള്‍ സ്വീകരിച്ചിട്ടില്ലെന്ന് മുംബൈ പോലിസ് ജോയിന്റ് കമ്മീഷണര്‍ അതുല്‍ ചന്ദ്ര കുല്‍ക്കര്‍ണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ദാവൂദിന്റെ ഭാര്യയുടെ 021 35871639 എന്ന നമ്പറില്‍ നിന്നാണ് മന്ത്രിയെ വിളിച്ചതെന്ന് പ്രീതി പറയുന്നു. ആരോപണം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടെന്നും അവര്‍ പറഞ്ഞിരുന്നു. പ്രീതി പറഞ്ഞ നമ്പറിലുള്ള ഫോണ്‍ ഒരു വര്‍ഷമായി താന്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ഖദ്‌സെയുടെ വിശദീകരണം.
Next Story

RELATED STORIES

Share it