ബിജെപി മന്ത്രിയുടെ മരുമകന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ലഖ്‌നോ: ഉപതിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിക്കു പിന്നാലെ യുപിയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. തൊഴില്‍മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മരുമകന്‍ നവല്‍ കിഷോര്‍ ബിജെപി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയും അസം ഖാന്റെയും സാന്നിധ്യത്തിലായിരുന്നു നവല്‍ കിഷോര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് നവല്‍ കിഷോറിന്റെ അമ്മാവന്‍ സ്വാമി പ്രസാദ് മൗര്യ ബിഎസ്പി വിട്ട് ബിജെപി കൂടാരത്തിലെത്തിയത്. പാദ്രുവന നിയമസഭാ സീറ്റില്‍ നിന്നാണ് മൗര്യ ജയിച്ചുകയറിയത്. അതേസമയം, പാര്‍ട്ടിയുടെ യുവരക്തമായി വിശേഷിപ്പിക്കപ്പെട്ട നവല്‍ കിഷോറിന്റെ രാഷ്ട്രീയനീക്കം ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രിയുടെ മണ്ഡലമായ ഫുല്‍പൂരിലുമാണ് ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയത്.
Next Story

RELATED STORIES

Share it