ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 22 ആയി

ന്യൂഡല്‍ഹി: ത്രിപുരയില്‍ സിപിഐഎമ്മിനെ നിലംപരിശാക്കുകയും നാഗാലാന്‍ഡിലും മേഘാലയയിലും നിര്‍ണായക സ്ഥാനത്തെത്തുകയും ചെയ്ത ബിജെപി ഇവിടങ്ങളില്‍ അധികാരത്തിലേറുന്നതോടെ ഒറ്റയ്‌ക്കോ സഖ്യമായോ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 22 ആവും.
ത്രിപുരയും നാഗാലാന്‍ഡും മേഘാലയയും ഉള്‍പ്പെടെ ബിജെപി ഭരണത്തിനു കീഴിലുള്ള സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ ജനസംഖ്യയുടെ 70 ശതമാനത്തിലധികം പേര്‍ അധിവസിക്കുന്നത്. രണ്ടര ദശാബ്ദത്തിനിടെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോ രാഷ്ട്രീയ സഖ്യമോ ഇത്തരത്തില്‍ മുന്നേറ്റം നടത്തുന്നത് ആദ്യമാണ്. 1993 ലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു പിന്നാലെ കോണ്‍ഗ്രസ്സും സഖ്യകക്ഷികളും ചേര്‍ന്ന് 16 സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയിരുന്നു. രാജ്യത്ത് 26 സംസ്ഥാനങ്ങള്‍ മാത്രമായിരുന്ന അന്ന് 15 സംസ്ഥാനത്ത് കോണ്‍ഗ്രസ്സും ഒരിടത്ത് കോണ്‍ഗ്രസ്് സഖ്യവുമാണ് അധികാരത്തിലിരുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഇപ്പോള്‍ ശക്തമായ സാന്നിധ്യമാണ് അറിയിച്ചിരിക്കുന്നത്. 2014ല്‍ മോദി സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയപ്പോള്‍ ബിജെപി ആകെ 7 സംസ്ഥാനങ്ങളിലാണു ഭരണം നടത്തിയിരുന്നത്.
Next Story

RELATED STORIES

Share it