ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചെന്ന് കിംവദന്തി

കുറ്റിയാടി: ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചെന്ന വ്യാജവാര്‍ത്ത ആശങ്ക പരത്തി. കുറ്റിയാടി ഗ്രാമപഞ്ചായത്തിലെ നിട്ടൂരിലാണു സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചെന്നും നാളെ സംസ്ഥാന ഹര്‍ത്താലാണെന്നുമുള്ള വ്യാജവാര്‍ത്ത സോഷ്യല്‍മീഡിയകള്‍ വഴി പരന്നത്. കഴിഞ്ഞദിവസം നിട്ടൂരില്‍ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ വടക്കെപറമ്പില്‍ മണി(45), തേക്കുള്ളതില്‍ പ്രേമന്‍ (30), മണ്ടപമുള്ളപറമ്പത്ത് ദിനേശന്‍ (23) എന്നിവര്‍ക്ക് വെട്ടേറ്റിരുന്നു. മണി ഏറണാകുളം സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സയിലാണു. സിപിഎം പ്രവര്‍ത്തകരാണു ആക്രമത്തിനു പിന്നിലെന്നു ബിജെപി നേതൃത്വവും നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ആഹ്വാനമാണു ബിജെപി നടത്തുന്നതെന്നും സിപിഎമ്മും ആരോപിച്ചു.
Next Story

RELATED STORIES

Share it