Flash News

ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X


കണ്ണൂര്‍: കക്കാട് ഒണ്ടേന്‍പറമ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഇടച്ചൊവ്വയിലെ പി അജിത്ത് (52)ആണ് അറസ്റ്റിലായത്. അജിത്തിന്റെ വീട്ടില്‍നിന്നാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് ടൗണ്‍ പോലിസ് പറഞ്ഞു. അതേസമയം, പോലിസിനുനേരെ ബോംബെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് അജിത്ത്, രാഹുല്‍, ജിതിന്‍, സബിന്‍ തുടങ്ങി കണ്ടാലറിയാവുന്ന 50ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. ടൗണ്‍ എസ്‌ഐ സുരേഷിന്റെ പരാതിയിലാണു നടപടി. ഇന്നലെ രാവിലെ ടൗണ്‍ സിഐയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ഏതാനും വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും പ്രതികളെ പിടികൂടാനിയില്ല.
Next Story

RELATED STORIES

Share it