kannur local

ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസ്; സിപിഎം നേതാവ് റിമാന്‍ഡില്‍



ഉരുവച്ചാല്‍: ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഎം നേതാവ് റിമാന്‍ഡില്‍. സിപിഎം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയംഗവും ഉരുവച്ചാല്‍ ക്ഷീര സഹകരണ സംഘം സെക്രട്ടറിയുമായ പി സുരേഷ്ബാബുവിനെയാണ് മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തത്. ബാവോട്ടുപാറയിലെ കെ കെ ചന്ദ്രന്റെ വീടിനു നേരെ 2014 മാര്‍ച്ച് 16നു ബോംബെറിഞ്ഞ കേസില്‍ ഒന്നാം പ്രതിയായിരുന്ന സുരേഷ്ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം മട്ടന്നൂര്‍ കോടതിയില്‍ ഹാജരായപ്പോഴാണ് കോടതി റിമാന്റ് ചെയ്തത്. കേസിലെ മറ്റ് അഞ്ച് പ്രതികളെയും നേരത്തെ റിമാന്‍ഡ് ചെയ്തതിന് ശേഷം ജാമ്യത്തിലിറങ്ങിയിരുന്നു.
Next Story

RELATED STORIES

Share it