Flash News

ബിജെപി പ്രചാരണ ബോര്‍ഡില്‍ മതവിദ്വേഷം : എസ്ഡിപിഐ പരാതി നല്‍കി



തിരുവനന്തപുരം: ബിജെപി സംസ്ഥാന ജാഥയുമായി ബന്ധപ്പെട്ട് ഇസ്‌ലാംമത വിശ്വാസത്തെ അവഹേളിച്ച് ബിജെപി പ്രചാരണം. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഭാഗമായി ജില്ലയിലുടനീളം സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളിലാണ് ഇസ്‌ലാംമത വിശ്വാസങ്ങളെ അവഹേളിക്കുകയും വൃണപ്പെടുത്തുകയും ചെയ്യുന്നത്. ജില്ലാ കമ്മിറ്റിയുടെ പേരിലാണു ഫഌക്‌സുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ നടപടിയില്‍ അടിയന്തരമായി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മതവിശ്വാസത്തിന്റെ ഭാഗമായ ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു, മുഹമ്മദ് എന്നിങ്ങനെ എഴുതിയ ശേഷം രക്തം ഒഴുകുന്ന വാളിന്റെ ചിത്രവും അതിനു മുകളില്‍ നല്‍കിയിട്ടുണ്ട്. ഇതു മതേതര കേരളത്തില്‍ മനപ്പൂര്‍വം വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിനെതിരേ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it