Flash News

ബിജെപി പിന്തുണ പിന്‍വലിച്ചു; ജമ്മു കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്

ബിജെപി പിന്തുണ പിന്‍വലിച്ചു; ജമ്മു കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പിഡിപി സഖ്യസര്‍ക്കാരില്‍ നിന്ന് ബിജെപി പിന്മാറി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി മെഹ്്ബൂബ മുഫ്തിയും മന്ത്രിമാരും രാജിവച്ചു. ഇതോടെ സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലേക്ക് മാറും. പിഡിപി സര്‍ക്കാരില്‍ തുടരാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് റാം മാധവ് പറഞ്ഞു. പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണം അവസാനിക്കാന്‍ രണ്ടു വര്‍ഷം ബാക്കിയുള്ളപ്പോഴാണ് ബിജെപി സഖ്യത്തില്‍ നിന്ന് പിന്മാറിയത്.

ഭൂരിപക്ഷത്തിന് 45 അംഗങ്ങള്‍ വേണ്ട നിയമസഭയില്‍ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്. ബിജെപി പ്രസിഡന്റ് അമിത് ഷാ ജമ്മു കശ്മീരിലെ പാര്‍ട്ടി ജനപ്രതിനിധികളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം.

റമദാനോടനുബന്ധിച്ച് കശ്മീരില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത മൂര്‍ഛിച്ചത്. കേന്ദ്രം വിഘടനവാദികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ആവശ്യം.  കഠ്്‌വയില്‍ ബാലികയെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതികള്‍ക്ക് ബിജെപി മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചത് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കത്തിനിടയാക്കിയിരുന്നു.
Next Story

RELATED STORIES

Share it