ബിജെപി പാഠം പഠിച്ചില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പിലെ പതനത്തില്‍ നിന്ന് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു പാഠവും പഠിച്ചില്ലെന്ന് കോണ്‍ഗ്രസ്. അധികപ്രസംഗികളെ ഒരു മണിക്കൂര്‍ നേരമെങ്കിലും സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടിയെടുക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു.
അവരുടെത് ജനങ്ങളെ വിഡ്ഡികളാക്കുന്ന രാഷ്ട്രീയമാണ്. വിവാദ പ്രസ്താവനകള്‍ നടത്തുന്ന ആര്‍ക്കെതിരേയും ഒരു നടപടിയും ബിജെപി സ്വീകരിച്ചിട്ടില്ല. വിവിധ പ്രസ്താവനകള്‍ നടത്തിയ ബിജെപി, സംഘപരിവാര നേതാക്കളുടെത് വലിയ ഏകതയാണ്.
വിനയ് കത്യാര്‍, മോഹന്‍ ഭാഗവത്, സാക്ഷി മഹാരാജ്, ഗിരിരാജ് കിഷോര്‍, കൈലാഷ് വിജയ് വാര്‍ഗിയ തുടങ്ങിയ നേതാക്കള്‍ ഇവരില്‍ ചിലരാണ്. വേട്ടക്കാര്‍ക്കും ഇരകള്‍ക്കുമൊപ്പം ഓടുന്ന നയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു
Next Story

RELATED STORIES

Share it