Flash News

ബിജെപി പരിപാടിയില്‍ കെഎം മാണി;റോസാ പൂവിനേക്കാള്‍ ഗാംഭീരം താമരക്കെന്ന് മാണി

ബിജെപി പരിപാടിയില്‍ കെഎം മാണി;റോസാ പൂവിനേക്കാള്‍ ഗാംഭീരം താമരക്കെന്ന് മാണി
X


കൊച്ചി: ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കെഎം മാണി. നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപൊലീത്തയെ ആദരിച്ചുകൊണ്ട് ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച പരിപാടിയിലാണ് കെഎം മാണി പങ്കെടുത്തത്. താമര നല്‍കിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്‍ കെഎം മാണിയെ സ്വീകരിച്ചത്.
താമരക്ക് റോസാപ്പൂവിനേക്കാള്‍ ഗാംഭീര്യമുണ്ടെന്ന് ചടങ്ങില്‍ സംസാരിക്കവെ കെഎം മാണി പറഞ്ഞു. എല്ലായിടത്തും തനിക്ക് റോസാ പൂവാണ് ലഭിക്കാറ്. എന്നാല്‍ ഇവിടെ താമരപ്പൂ ലഭിച്ചതില്‍ ഏറെ പ്രത്യേകതകളുണ്ടെന്നും മാണി പറഞ്ഞു.
യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ്(എം)ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ബിജെപി പരിപാടിയിലെ മാണിയുടെ പങ്കാളിത്തം. എന്നാല്‍ ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാണി വ്യക്തമായ ഉത്തരം നല്‍കിയില്ല. അതേസമയം, പരിപാടിയെ രാഷ്ട്രീയമായി കാണേണ്ടെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. മറ്റു പൂക്കള്‍ പോലെ താമരയെയും കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it