Flash News

ബിജെപി നേതാവ് വെട്ടേറ്റ് മരിച്ചു



ബംഗളൂരു: ബംഗളൂരു നഗരപ്രാന്തത്തിലെ ആനേക്കലില്‍ ബിജെപി നേതാവ് വെട്ടേറ്റ് മരിച്ചു. ബിജെപിയുടെ എസ്‌സി/എസ്ടി യുവമോര്‍ച്ച ആനേക്കല്‍ ഘടകം ഉപാധ്യക്ഷന്‍ ഹരീഷ് (40) ആണ് മരിച്ചത്.ബാറില്‍ കൂട്ടുകാരെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ മടങ്ങുമ്പോള്‍ ഹരീഷിനെ ഒരുസംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷമായിരുന്നു ആക്രമണം.സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണത്തില്‍ നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നുവെന്നു സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ പറഞ്ഞു.
Next Story

RELATED STORIES

Share it