ബിജെപി നേതാവ് ഗോപാലകൃഷ്ണനെതിരെ പി.കെ.ശ്രീമതിയുടെ മാനനഷ്ടക്കേസ്
BY ajay G.A.G30 Jun 2018 12:33 PM GMT
X
ajay G.A.G30 Jun 2018 12:33 PM GMT
കണ്ണൂര്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ അപകീര്‍ത്തികരമായ ആരോപണം നടത്തിയതിന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണനെതിരെ പി.കെ.ശ്രീമതി എംപി മാനനഷ്ടക്കേസ് നല്‍കി.
ആരോഗ്യമന്ത്രിയായിരിക്കെ പി കെ ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്നു മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ ആരോപണമുന്നയിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഗോപാലകൃഷ്ണന്‍ ആരോപണം പിന്‍വലിച്ചു മാപ്പുപറയണമെന്നാവശ്യപ്പെട്ടു പികെ ശ്രീമതി നേരത്തേ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടിയായാണ് ഇപ്പോള്‍ കണ്ണൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ശ്രീമതിയുടെയും രണ്ടു സാക്ഷികളുടെയും മൊഴി കോടതി രേഖപ്പെടുത്തി. ഗോപാലകൃഷ്ണന്‍ ആരോപിച്ചതു പോലൊരു കമ്പനി രൂപീകരിച്ചിട്ടില്ലെന്നാണ് ശ്രീമതി വ്യക്തമാക്കിയത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT