Flash News

ബിജെപി നേതാവ് അശ്ലീല ചിത്രങ്ങള്‍ പങ്കുവച്ചതായി പരാതി

ബിജെപി നേതാവ് അശ്ലീല ചിത്രങ്ങള്‍ പങ്കുവച്ചതായി പരാതി
X

ബെംഗളൂരു: സാമൂഹിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ബിജെപി നേതാവ് അസശ്ലീല ചിത്രങ്ങള്‍ പങ്കുവച്ചതായി പരാതി. കര്‍ണാടക ബി.ജെ.പി നിയമസഭാംഗമായ മഹന്ദേഷ് കവാഗിമത്ത് ആണ് അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ബെല്‍ഗാവി മീഡിയ ഫോഴ്‌സ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അമ്പതോളം അശ്ശീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നാണ് പരാതി. സംഭവം വിവാദമായതിനു പിന്നാലെ മഹന്ദേഷിന്റെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥര്‍ എം.പിമാരും ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു. ഫോട്ടോ പോസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ നിവധി പേര്‍ ഗ്രൂപ്പില്‍ നിന്നും പുറത്തു പോയി. തുടര്‍ന്ന് ഗ്രൂപ്പ് അഡ്മിന്‍ മഹന്ദേഷിനെ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

[related]
Next Story

RELATED STORIES

Share it