ബിജെപി നേതാവിന്റെ സഹോദരനെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം

ജമ്മു: ജമ്മുകശ്മീരിലെ കഠ്‌വ ജില്ലയില്‍ സംഘടിപ്പിച്ച റാലിയില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ചൗധരിലാല്‍ സിങിന്റെ മകന്‍ രജീന്ദര്‍ സിങിനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്കു പോലിസ് പാരിതോഷികം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് പോലിസ് ഒരു പ്രധാന ഇംഗ്ലീഷ് പത്രത്തില്‍ പരസ്യം പ്രസിദ്ധപ്പെടുത്തി.
മെഹബൂബയ്‌ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശമടങ്ങുന്ന വീഡിയോ മെയ് 21നാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് സിബിഐ—ക്ക് കൈമാറണമെന്നാവശ്യപ്പെട്ടു നടത്തിയ റാലിയിലായിരുന്നു രജീന്ദര്‍ സിങിന്റെ വിവാദ പരാമര്‍ശം.
Next Story

RELATED STORIES

Share it