kozhikode local

ബിജെപി നേതാവിന്റെ കാര്‍ എറിഞ്ഞു തകര്‍ത്തു

വടകര: ബിജെപി പഴങ്കാവ് ബൂത്ത്പ്രസിഡണ്ട് കക്കാട്ട് രാഘവന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ എറിഞ്ഞു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമം. മകന്‍ ശ്രീകാന്തിന്റെ പേരിലുള്ള  കെഎല്‍ 18 ക്യു 6373 ഹ്യുണ്ടായി ഇയോണ്‍ കാറാണ് എറിഞ്ഞു തകര്‍ത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്ന ഈ പ്രദേശത്ത് പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും, വീടുകള്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ഉടമയുടെ പരാതി പ്രകാരം വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it