Flash News

ബിജെപി നേതാക്കളെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം:സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബിജെപി നേതാക്കളെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം:സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X
കണ്ണൂര്‍: ബിജെപി നേതാക്കളെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.ശിവപുരം ലോക്കല്‍ സെക്രട്ടറി കേളോത്ത് ഗോവിന്ദന്‍, മനോഹരന്‍ എന്നിവരെയാണ് പേരാവൂര്‍ സി.ഐ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.



കഴിഞ്ഞ 19 ന് രാത്രി പേരാവൂരിലാണ് സംഭവം. ബി.ജെ.പി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ കാര്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റിരുന്നു.
Next Story

RELATED STORIES

Share it