Flash News

ബിജെപി നഗരസഭാംഗത്തെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു



വഡോദര: ചേരി പൊളിക്കുന്നത് തടയാതിരുന്ന ബിജെപി നഗരസഭാംഗത്തെ രോഷാകുലരായ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഗുജറാത്തിലെ വഡോദര മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗം ഹശ്മുഖ് പട്ടേലാണ് ആക്രമണത്തിനിരയായത്.ആക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചേരി പൊളിക്കാന്‍ നഗരസഭ എടുത്ത തീരുമാനം താനറിഞ്ഞില്ലെന്നാണ് പട്ടേല്‍ ജനങ്ങളോട് പറയുന്നത്.ഈ ഭൂമി സംസ്ഥാന സര്‍ക്കാരിന്റേതാണ്.  ചേരി പൊളിക്കാന്‍ മുനിസിപ്പല്‍ കമ്മീഷണറെടുത്ത തീരുമാനം ഞാനറിഞ്ഞിട്ടില്ല-അദ്ദേഹം ഗുജറാത്തിയില്‍ ജനങ്ങളോട് ഇപ്രകാരം പറയുന്നതാണ് ദൃശ്യം. വഡോദരയിലെ ബപോദ് വാര്‍ഡിനെയാണ് പട്ടേല്‍ പ്രതിനിധീകരിക്കുന്നത്. പട്ടേലിനെ പിന്നീട് പോലിസ് ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 66 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ മനോജ് സഷിദാര്‍ പറഞ്ഞു.  ഇയാളെ 20ഓളം പേര്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.മെയ് മാസത്തിലാണ് പട്ടേലിന്റെ വാര്‍ഡില്‍ പെടുന്ന ചേരി പൊളിച്ചത്. വീട് നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ പദ്ധതിപ്രകാരം പുനരധിവസിപ്പിച്ചിരുന്നു. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it