kasaragod local

ബിജെപി ജില്ലാ പ്രസിഡന്റ് കേന്ദ്രസര്‍വകലാശാലാ വക്താവാവേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി

കാസര്‍കോട്: ബിജെപി ജില്ലാ പ്രസിഡന്റ് കേന്ദ്രസര്‍വകലാശാല വക്താവ് ആകേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. കേന്ദ്രസര്‍വകലാശാലയിലെ പ്രശ്‌നങ്ങളില്‍ മിക്കപ്പോഴും വാര്‍ത്താസമ്മേളനം നടത്തി അധികൃതരുടെ വാദങ്ങള്‍ നിരത്തുന്നത് ബിജെപി ജില്ലാ പ്രസിഡന്റാണ്. കേന്ദ്രസര്‍വകാലശാലയില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിനെതിരേയാണ് വിദ്യാര്‍ഥികള്‍ പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും ഇതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്ത് അവരുടെ ഭാവി തകര്‍ക്കുന്നതിന് കൂട്ട് നില്‍ക്കുന്നത് ക്രൂരമാണ്. സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ വഷളാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും വിദ്യാര്‍ഥി പ്രക്ഷോഭം നടക്കുമ്പോള്‍ അവിടെയെത്തിയ ജില്ലാ പ്രസിഡന്റും അനുയായികളും പ്രകോപനമുണ്ടാക്കി സംഘര്‍ഷത്തിന് ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. പുറത്താക്കിയ അഖിലിനെ തിരിച്ചെടുക്കണമെന്നത് എല്ലാ വിദ്യാര്‍ഥികളുടെയും പൊതു സമൂഹത്തിന്റെയും ആവശ്യമാണ്. എന്നാല്‍ ക്രൂരമായ സമീപനമാണ് അധികാരികള്‍ കൈകൊള്ളുന്നത്. കലക്ടര്‍ വിളിച്ച വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും യോഗത്തില്‍ ഏക സ്വരത്തിലാണ് അഖിലിനെ തിരിച്ചെടുക്കണമെന്ന് വിദ്യാര്‍ഥി സംഘടനകളും സര്‍വകക്ഷി പ്രതിനിധികളും ആവശ്യപ്പെട്ടത്. ഇത് എല്ലാവരും സമ്മതിച്ച യോഗ തീരുമാനമാണ്. അഖിലിനെ തിരിച്ചെടുത്ത് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം വി ബാലകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it