Flash News

ബിജെപി ജനാധിപത്യത്തെ ഞെരിച്ചുകൊന്നുവെന്ന് ശിവസേന

ബിജെപി ജനാധിപത്യത്തെ ഞെരിച്ചുകൊന്നുവെന്ന് ശിവസേന
X
shivasena-logo മുംബൈ: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം എര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് സഖ്യകക്ഷിയായ ശിവസേന. ധാര്‍മികതയുടെ പേരില്‍ ബിജെപി ജനാധിപത്യത്തെ ഞെരിച്ചു കൊന്നുവെന്നും രാജ്യത്ത് അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കപ്പെടാന്‍ ഇത് വഴിയൊരുക്കുമെന്നും ശിവസേന കുറ്റപ്പെടുത്തി.
പാര്‍്്ട്ടിയുടെ മുഖപത്രമായ സാമ്്‌നയിലാണ് ശിവസേനയുടെ വിമര്‍ശനം. മാര്‍ച്ച് 28നകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിന് അനുമതി നല്‍കിയിട്ടും അതിന് ഒരു ദിവസം മുമ്പ് രാഷ്ട്രപതി ഭരണം നടപ്പാക്കിയതുവഴി ബിജെപിക്ക് എന്തു നേട്ടമുണ്ടായെന്നും  സാമ്‌നയിലെ എഡിറ്റോറിയല്‍ ലേഖനത്തില്‍ ശിവസേന ചോദിച്ചു. കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുന്നതില്‍ ആശങ്കയില്ല. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം പ്രധാനമാണ്. ഏകകക്ഷിഭരണം അടിയന്തരാവസ്ഥയെക്കാളും ഏകാധിപത്യത്തെക്കാളും മോശമാണ്. പ്രതിപക്ഷം ഇല്ലാതായാല്‍ രാഷ്ട്രം തകരുമെന്നും ലേഖനം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it