Flash News

ബിജെപി ജനരക്ഷായാത്ര; മുതലെടുപ്പ് നടത്താന്‍ സിപിഎമ്മിന്റെ ശ്രമം: എസ്ഡിപിഐ

ബിജെപി ജനരക്ഷായാത്ര; മുതലെടുപ്പ് നടത്താന്‍ സിപിഎമ്മിന്റെ ശ്രമം: എസ്ഡിപിഐ
X

വേങ്ങര: വര്‍ഗീയ പ്രചാരണവുമായി നാടു ചുറ്റുന്ന ബിജെപി യാത്രക്ക് തിരഞ്ഞെടുപ്പു നടക്കുന്ന വേങ്ങരയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത് കുളം കലക്കി മീന്‍ പിടിക്കാനുള്ള സിപിഎം തന്ത്രത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര പ്രസ്താവിച്ചു. യാത്രയുടെ ആദ്യ ഷെഡ്യൂളിലില്ലാത്ത വേങ്ങര പിന്നീട് ഉള്‍പ്പെടുത്തിയത് വേങ്ങരയില്‍ വര്‍ഗീയത പ്രസരിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ വേണ്ടിയാണ്. വേങ്ങരയില്‍ വരാന്‍ ധൈര്യമുണ്ടോയെന്ന കോടിയേരിയുടെ ചോദ്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ബിജെപി യാത്രക്ക് വേങ്ങര മണ്ഡലത്തില്‍ അനുമതി നിഷേധിക്കാന്‍ സിപിഎം സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്ന് ജലീല്‍ നീലാമ്പ്ര ആവശ്യപ്പെട്ടു. വിഭാഗീയതയും വര്‍ഗീയതയും സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് ശ്രമങ്ങള്‍ മലപ്പുറം ജില്ലയില്‍ വിലപ്പോകില്ലെന്നും ജലീല്‍ നീലാമ്പ്ര പറഞ്ഞു.
Next Story

RELATED STORIES

Share it