Flash News

ബിജെപി കൗണ്‍സിലറെ കെട്ടിയിട്ട് മര്‍ദിച്ചു

ബിജെപി കൗണ്‍സിലറെ കെട്ടിയിട്ട് മര്‍ദിച്ചു
X

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി കൗണ്‍സിലറെ കെട്ടിയിട്ടി മര്‍ദിച്ചു. നഗരസഭ നല്‍കിയ നോട്ടീസ് ബിജെപി കൗണ്‍സിലര്‍ തങ്ങള്‍ക്കു നല്‍കിയല്ലെന്നാരോപിച്ചാണ് 30അംഗ സംഘം ബിജെപി കൗണ്‍സിലറെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. വഡോദരയില്‍ നോട്ടീസില്ലാതെ നിരവധി പേരുടെ വീടുകള്‍ നഗരസഭ അധികൃതര്‍ പൊളിച്ചിരുന്നു. ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ നോട്ടീസ് ബിജെപി കൗണ്‍സിലറുടെ കൈവശം നല്‍കിയതായി മുന്‍സിപ്പല്‍ കമീഷണര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ജനങ്ങള്‍ കൗണ്‍സിലറെ മര്‍ദിച്ചത്.
വഡോദരയിലെ കൗണ്‍സിലറായ ഹഷ്മുഖ് പേട്ടലിനാണ് മര്‍ദനമേറ്റത്.  സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കൗണ്‍സിലര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it