thiruvananthapuram local

ബിജെപി കൗണ്‍സിലര്‍മാര്‍ ചതിച്ചെന്ന്; ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കിയത് വഴിയില്ലാത്ത ഭൂമി

കഴക്കൂട്ടം: ബിജെപി കൗണ്‍സിലറുമാരുടെ ചതിയില്‍ ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കിയത് വഴിയില്ലാത്ത ഭൂമിയെന്ന് ആരോപണം. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിപ്രകാരം പൗഡിക്കോണം വാര്‍ഡില്‍ അരുവിക്കരക്കോണം കുടുക്കപ്പാറ ക്ഷേത്രത്തിനു സമീപമുള്ള വസ്തുവാണ് പൗഡിക്കോണം ബിജെപി കൗണ്‍സിലര്‍ നാരായണമംഗലം രാജേന്ദ്രന്റെയും ഞാണ്ടൂര്‍ക്കോണം കൗണ്‍സിലര്‍ പ്രദീപിന്റെയും റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ പ്രതിസന്ധിയിലായത്. ഗുണഭോക്താക്കള്‍ക്ക് വീടുവയ്ക്കാന്‍ പണം അനുവദിച്ചിട്ടും വീടുവയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കുളത്തൂര്‍ സ്വദേശിനി ജിആര്‍ ദിവ്യയുടെ പേരിലുള്ള 40 സെന്റ് വസ്തു കൗണ്‍സിലര്‍മാര്‍ ഇടനിലക്കാരായി നിന്നുകൊണ്ടാണ് കുറഞ്ഞവിലയ്ക്ക് കരാര്‍ എഴുതി വാങ്ങി 22 ഭൂരഹിതര്‍ക്ക് ഒന്നര സെന്റ് വസ്തു രണ്ടര ലക്ഷം രൂപയ്ക്കു കൗണ്‍സിലര്‍മാരടക്കമുള്ള ഭൂമാഫിയകള്‍ വിറ്റത്. ഇതില്‍ രണ്ട് കുടുംബങ്ങള്‍ക്ക് വസ്തുവിന്റെ പുറകു വശത്തുകൂടി വഴി ഉണ്ട്.  20പേര്‍ക്ക് പതിച്ചു നല്‍കിയ പ്രമാണത്തില്‍ രണ്ട് മീറ്റര്‍ വീതിയില്‍ ഗതാഗതം ചെയ്യുന്നതിനും വൈദ്യുതി, വെള്ളം, ടെലിഫോണ്‍, ഡ്രെയിനേജ് മുതലായവ സ്ഥാപിക്കുന്നതിന് ഉള്ള അവകാശം വഴിയിലൂടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
എന്നാല്‍ വസ്തുവിന്റെ മുന്‍വശം മൂന്നേക്കറോളം സര്‍ക്കാര്‍ പുറമ്പോക്കാണ്. ഈ വസ്തുവിലേക്ക് കയറണമെങ്കില്‍ സര്‍ക്കാര്‍ പുറമ്പോക്കിലൂടെ മാത്രമേ സാധിക്കുകയുള്ളൂ വീടുവയ്ക്കുവാന്‍ പലരും ആരംഭിച്ചപ്പോഴാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
തുടര്‍ന്ന് വില്ലേജ് അധികൃതരുമായി ബന്ധപെട്ടപ്പോഴാണ്് തങ്ങള്‍ വഞ്ചിക്കപെട്ടതായി അറിയുന്നത്. വസ്തുവിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി പത്തുപേരില്‍ നിന്നായി ഒരു ലക്ഷത്തോളം രൂപ കൗണ്‍സിലര്‍ വാങ്ങിയതായും ഭൂരഹിതര്‍ ആരോപിക്കുന്നു.
കൗണ്‍സിലര്‍മാരുടെ സ്വാധീനത്തെ തുടര്‍ന്ന് വഴിയില്ലാത്ത വസ്തു വഴി ഉള്ളതായി കാണിച്ചു പോത്തന്‍കോട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തുകയും ഉളിയാഴ്ത്തുറ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടുന്നവര്‍ വഴിയില്ലാത്ത വസ്തുവിന് കരമടച്ചു നല്‍കി വഞ്ചിച്ചുവെന്നാണ് ഭൂരഹിതര്‍ പറയുന്നത്. സര്‍ക്കാര്‍ വക പുറമ്പോക്ക് കയ്യേറി സ്വകാര്യ ഭൂരഹിതരായ വ്യക്തികള്‍ക്ക് ഉള്‍പ്പെടെ പതിച്ചു നല്‍കാനുള്ള ശ്രമം ഉണ്ടെന്നും സര്‍ക്കാര്‍ വക ഭൂമി സംരക്ഷിക്കണമെന്ന് കാണിച്ചു റവന്യു അധികാരികള്‍ക്ക് കുടുക്കപ്പാറ തമ്പുരാന്‍ ക്ഷേത്രം ഭാരവാഹികളും പരാതി നല്‍കിയിട്ടുണ്ട്
Next Story

RELATED STORIES

Share it