Flash News

ബിജെപി കൗണ്‍സിലര്‍മാരെ 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

ബിജെപി കൗണ്‍സിലര്‍മാരെ 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
X


തിരുവനന്തപുരം: കോര്‍പറേഷനിലെ സംഘര്‍ഷത്തില്‍ മേയര്‍ വി കെ പ്രശാന്തിന് പരിക്കേറ്റ സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാരെ 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.
അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി വിധി. കൗണ്‍സിലര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 30ന് കോടതി വീണ്ടും വാദം കേള്‍ക്കും. സിപിഎം- ബിജെപി കൗണ്‍സിലര്‍മാര്‍ വെവ്വേറെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മേയര്‍ വി കെ പ്രശാന്ത് ഉള്‍പ്പെടെ പത്തു ഭരണ- പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരേ പട്ടികജാതി വര്‍ഗ പീഡന നിരോധന നിയമ പ്രകാരം പോലിസ് കേസെടുത്തിരുന്നു.
ഇതിനുപുറമെ മേയര്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പോലിസ് 20 ബിജെപി കൗണ്‍സിലര്‍മാര്‍ അടക്കം 27 പേര്‍ക്കെതിരേ കേസെടുക്കുകയുണ്ടായി. കോര്‍പറേഷനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് മേയര്‍ക്കെതിരേ ദലിത് പീഡനത്തിന് കേസെടുത്ത സംഭവത്തില്‍ പോലിസിനെയും ദേശീയ പട്ടികജാതി കമ്മീഷനെയും വിമര്‍ശിച്ച് മേയര്‍ വി കെ പ്രശാന്ത് രംഗത്തുവന്നിരുന്നു.


[related]
Next Story

RELATED STORIES

Share it