ബിജെപി കോര്‍ കമ്മിറ്റിയില്‍ വി മുരളീധരനെതിരേ രൂക്ഷ വിമര്‍ശനം
BY ajay G.A.G20 March 2018 1:37 PM GMT
X
ajay G.A.G20 March 2018 1:37 PM GMT
കൊല്ലം: കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ എന്‍ഡിഎ പ്രവേശനത്തെ ക്കുറിച്ചുള്ള എതിര്‍ത്ത വി മുരളീധരനതിരേ കൊല്ലത്ത് ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. മാണിക്കെതിരേ മുരളീധരന് നടത്തിയ പ്രസ്താവന തിരുത്തണമെന്നും ഇതു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് യോഗത്തില്‍ പറഞ്ഞു.
ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ള കുമ്മനം രാജശേഖരനു നല്കിയ പരാതി കോര്‍കമ്മിറ്റി യോഗത്തില്‍ വായിച്ചു. എതിര്‍പ്പുള്ളവര്‍ ആദ്യം എന്തു കൊണ്ട് പറഞ്ഞില്ലെന്നും എല്ലാവരും നിര്‍ബന്ധിച്ചിട്ടാണ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയായതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സ്വന്തം കാര്യം കഴിഞ്ഞപ്പോള്‍ പടിക്കല്‍ കൊണ്ട് കലമുടയ്ക്കുന്ന നിലപാടാണ് മുരളീധരന് സ്വീകരിച്ചതെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. മാണി അഴിമതിക്കാരനാണെന്നും ഒരിക്കലും എന്‍ഡിഎയുടെ ഭാഗമാക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു വി മുരളീധരന് നേരത്തെ നടത്തിയ വിമര്‍ശനം.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT