kannur local

ബിജെപി ഓഫിസിന് നേരെ ബോംബേറ്

ബിജെപി ഓഫിസിന് നേരെ ബോംബേറ്
X


പത്തായകുന്ന്‌: പത്തായക്കുന്നില്‍ ബിജെപി ഓഫിസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് പത്തായക്കുന്നിലെ പാട്യം പഞ്ചായത്ത് ബി ജെ പി ഓഫിസിന് നേരെ ബോംബേറുണ്ടായത്. ബോംബേറില്‍ ഓഫിസിന്റെ ചുമരും ജനലും തകര്‍ന്നു.ചുമരിന് വിള്ളലുണ്ടായി. ജനലിന്റെ വാതിലുകള്‍ തകര്‍ന്ന് തെറിച്ചു വീണു. മേല്‍ക്കൂര ഷീറ്റിനും  കേട് പാട് സംഭവിച്ചിട്ടുണ്ട്. സമീപത്തെ രണ്ട് ബോംബ് സ്‌ഫോടനമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. കതിരൂര്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. അക്രമത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി വി പി സുരേന്ദ്രന്‍ ശക്തമായി പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it