Cricket

ബിജെപി എം പി അനുരാഗ് ഠാക്കൂര്‍ ബിസിസിഐ പ്രസിഡന്റ്

ബിജെപി എം പി അനുരാഗ് ഠാക്കൂര്‍ ബിസിസിഐ പ്രസിഡന്റ്
X
anuragthakur-

[related]

മുംബൈ: ബിജെപി എം പിയും പ്രധാനമന്ത്രി മോഡിയുടെ  അടുത്ത അനുയായിയുമായ അനുരാഗ് ഠാക്കൂറിനെ ബിസിസിഐ (ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്ത്യ)പ്രസിഡന്റായി തിരഞ്ഞെടുത്തു. ബിസിസിഐയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന ബഹുമതിയും എനി 41കാരനായ ഠാക്കൂറിന് സ്വന്തം. മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് അനുരാഗ് ഠാക്കൂറിന്റെ നിയമനം. ഇന്നു നടന്ന ബിസിസിഐ തിരഞ്ഞെടുപ്പില്‍ ആറു മേഖലകളില്‍ നിന്നുള്ള വോട്ടുകളും അനുരാഗിന് ലഭിക്കുകയായിരുന്നു. അജയ് ശ്രിക്കേയാണ് സെക്രട്ടറി.
ഹിമാചല്‍ പ്രദേശിലെ ഹാമിര്‍ബൂര്‍ ജില്ലയിലെ എംപിയാണ് ഠാക്കൂര്‍. ലോകത്തിലെ ഏറ്റവും ധനികവും ശക്തവുമായ ക്രിക്കറ്റ് ബോര്‍ഡിന്റെ അമരക്കാരനിലേക്കാണ്് ബിജെപിക്കാരനായ ഠാക്കൂറിന്റെ സ്ഥാനക്കയറ്റം.
Next Story

RELATED STORIES

Share it