ബിജെപി എംപിക്ക് യാത്രചെയ്യാന്‍ പ്രത്യേക തീവണ്ടി
BY Sumeera SMR3 Jun 2016 4:43 AM GMT
Sumeera SMR3 Jun 2016 4:43 AM GMT
ഭോപ്പാല്‍: വിമാനയാത്ര മുടങ്ങാതിരിക്കാന്‍ ബിജെപി എംപി യാത്ര ചെയ്തത് പ്രത്യേക തീവണ്ടിയില്‍. നിലവിലുള്ള റെയില്‍വേ നിയമത്തില്‍ എംപിമാര്‍ക്ക് പ്രത്യേക തീവണ്ടി അനുവദിക്കാന്‍ വകുപ്പില്ലെന്നിരിക്കെയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള എംപി പൂനം മഹാജന് ബീനാ ജില്ലയില്‍ നിന്ന് ഭോപ്പാലിലേക്ക് പ്രത്യേക തീവണ്ടിയില്‍ യാത്ര ചെയ്തത്.
ഈ തീവണ്ടിക്ക് കടന്നുപോവാന്‍ വേണ്ടി 90 മിനിറ്റ് സമയം പല തീവണ്ടികളും വഴിയില്‍ പിടിച്ചിട്ടുവെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എംപി ബീനാ സ്റ്റേഷനില്‍ നിന്നു യാത്ര തിരിച്ചത്. ഭോപ്പാലില്‍ നിന്നു മുംബൈക്കുള്ള വിമാനം മുടങ്ങാതിരിക്കാനായിരുന്നു ചട്ടവിരുദ്ധമായി പ്രത്യേക തീവണ്ടി ഉപയോഗിച്ചത്. അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകളാണ് പൂനം. എന്നാല്‍, എംപിക്കു വേണ്ടി റെയില്‍വേ പ്രത്യേക പരിഗണനയൊന്നും നല്‍കിയിട്ടില്ലെന്നാണ് പശ്ചിമ മധ്യ റെയില്‍വേ ജനറല്‍ മാനേജര്‍ രമേശ് ചന്ദ്ര പറഞ്ഞത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT