Flash News

ബിജെപി എംഎല്‍എ നിയമസഭയില്‍ ബെഞ്ചില്‍ കയറിനിന്നു

ബിജെപി എംഎല്‍എ നിയമസഭയില്‍ ബെഞ്ചില്‍ കയറിനിന്നു
X
vijender-gupta

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭയില്‍ ബെഞ്ചിനു മുകളില്‍ കയറി നിന്ന് ബിജെപി എംഎല്‍എയുടെ പ്രതിഷേധം. സഭയില്‍ സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപി എം എല്‍ എ വിജേന്ദര്‍ ഗുപ്ത ബെഞ്ചിനു മുകളില്‍ കയറി നിന്നത്. bench 1
ആം ആദ്മി പാര്‍ടിയിലെ രാഖി ബിര്‍ളയെ ഡെപ്യൂട്ടി സ്പീക്കറായി നിയമിച്ചതിനെക്കുറിച്ച് സംസാരിക്കാനാണ് വിജേന്ദര്‍ ഗുപ്ത ശ്രമിച്ചത്. എന്നാല്‍ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അവസരം നിഷേധിച്ചു. ഇതിന് തൊട്ടു പിന്നാലെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഗുപ്ത ബെഞ്ചില്‍ കയറിനില്‍ക്കുകയായിരുന്നു.

[related]

Next Story

RELATED STORIES

Share it