ബിജെപി എംഎല്‍എ കുതിരയുടെ കാല്‍ തല്ലിയൊടിച്ചു

ഡെറാഡൂണ്‍: പോലിസ് സേനയുടെ കുതിരയുടെ കാല്‍ ബിജെപി എംഎല്‍എ തല്ലിയൊടിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരേ സംസ്ഥാന നിയമസഭയ്ക്കു സമീപം ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവം. പ്രതിഷേധക്കാരെ പോലിസ് തടയാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷമുണ്ടായി. അതിനിടെയാണ് ബിജെപി എംഎല്‍എ ഗണേഷ് ജോഷി പോലിസ് സേനയിലെ ശക്തിമാന്‍ എന്ന കുതിരയുടെ പിന്‍കാല്‍ വടികൊണ്ട് അടിച്ചൊടിച്ചത്. കാലിലെ എല്ലുകള്‍ പലയിടത്തായി പൊട്ടി എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുതിര. കാലു മുറിച്ചുകളയേണ്ടിവരുമെന്നാണ് ചികില്‍സിക്കുന്ന ഡോക്ടര്‍ പറഞ്ഞത്.
കുതിരയെ മര്‍ദ്ദിച്ച എംഎല്‍എക്കെതിരേ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ജോഷിക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കുതിരയെ മര്‍ദ്ദിച്ച സംഭവം എംഎല്‍എ നിഷേധിച്ചു.
Next Story

RELATED STORIES

Share it