Flash News

ബിജെപി എംഎല്‍എക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിച്ച യുവതിയുടെ പിതാവ് പോലീസ് കസറ്റഡിയില്‍ മരിച്ചു

ബിജെപി എംഎല്‍എക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിച്ച യുവതിയുടെ പിതാവ് പോലീസ് കസറ്റഡിയില്‍ മരിച്ചു
X
ലഖ്‌നൗ: ബലാല്‍സംഗ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എക്കും സംഘത്തിനുമെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയ യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു.മരണം എങ്ങനെയെന്ന് വ്യക്തമാക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സ്വഭാവിക മരണമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ വച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.



ഇന്നലെയാണ് യുവതിയും കുടുംബവും ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനും സംഘത്തിനുമെതിരെ നടപടിയാവശ്യപ്പെട്ട് യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയത്. ഒരു വര്‍ഷം മുന്‍പ് ഉന്നാവയില്‍നിന്നുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. കുല്‍ദീപിനെതിരെ പരാതി നല്‍കിയതിന് കുടുംബത്തിനു നേര്‍ക്ക് ഭീഷണിയുണ്ടായതായും പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പറഞ്ഞിരുന്നു.
ബിജെപി എംഎല്‍എയും സുഹൃത്തുക്കളും തന്നെ ബലാത്സംഗം ചെയ്തു. ഒരു വര്‍ഷമായി പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് താന്‍ പലയിടത്തും കയറിയിറങ്ങുന്നു. എന്നാല്‍ ആരും തന്റെ പരാതി കേള്‍ക്കുന്നില്ല. തന്നെ ഉപദ്രവിച്ചവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നാണ് തന്റെ ആവശ്യം. ഇല്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യും. തനിക്ക് നീതി തേടി യോഗി ആദിത്യനാഥിന്റെ പക്കല്‍ വരെ പോയിരുന്നു. എന്നാല്‍ ഒരു പ്രയോജനവുമുണ്ടായില്ലെന്നും യുവതി പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it