ബിജെപി ആസ്ഥാനമന്ദിര സ്ഥലം കൈമാറ്റംവിവരാവകാശ അപേക്ഷയ്ക്ക് മറുപടി നിഷേധിച്ചു

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിനായി ന്യൂഡല്‍ഹിയില്‍ സ്ഥലം അനുവദിച്ചതിനെക്കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് കേന്ദ്ര ഭവന നഗര വികസന മന്ത്രാലയം മറുപടി നിഷേധിച്ചതായി പരാതി. ഡല്‍ഹിയിലെ വിവരാവകാശ പ്രവര്‍ത്തകനായ നൂതന്‍ ഠാക്കൂറാണ് തന്റെ വിവരാവകാശ അപേക്ഷയ്ക്ക് മന്ത്രാലായം മറുപടി നിഷേധിച്ചതായി അറിയിച്ചത്.
ന്യൂഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ റോഡിന് സമീപമാണു ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരം. ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലിന്റെ പകര്‍പ്പാണ് ഠാക്കൂര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷയ്ക്കു മറുപടി തരാന്‍ പറ്റില്ലെന്നാണു മന്ത്രാലയം മുഖ്യ പൊതുവിവര ഉദ്യോഗസ്ഥനായ രജനീഷ് കുമാര്‍ ഝാ പ്രതികരിച്ചതെന്നു ഠാക്കൂര്‍ അറിയിച്ചു. വസ്തുവില്‍ അവകാശമോ, ഇടപാടുമായി ബന്ധമോ തനിക്കില്ലെന്നും മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ടു വിവരങ്ങള്‍  വെളിപ്പെടുത്താനാവില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടിയെന്നും ഠാക്കൂര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടിനെക്കുറിച്ചുള്ള വിവരം ഇത്തരത്തില്‍ എങ്ങനെ തടയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it