Flash News

ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീവ്രവാദികള്‍:കര്‍ണാടക മുഖ്യമന്ത്രിക്കെതിരേ പരാതി

ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീവ്രവാദികള്‍:കര്‍ണാടക മുഖ്യമന്ത്രിക്കെതിരേ പരാതി
X
മംഗളുരു: ബിജെപി,ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീവ്രവാദികളാണെന്ന പ്രസ്താവന നടത്തിയതിന് കര്‍ണാടക ബിജെപി വിഭാഗം മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ പരാതി നല്‍കി. ബിജെപിക്കാര്‍ ഗോഡ്‌സെയുടെ പിന്‍മുറക്കാരനാണ്.അവര്‍ മാനുഷിക പരിഗണനയില്ലാത്തവരാണ്. അവര്‍ തീവ്രവാദികളെ പോലെയാണെന്നുമാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന പരിപാടിയില്‍ സിദ്ധരാമയ്യ പറഞ്ഞിരുന്നത്.



ബിജെപി സംസ്ഥാന വക്താവും എംഎല്‍എയുമായ എസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് പോലിസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. രണ്ട് സമുദായങ്ങല്‍ക്കിടയില്‍ വര്‍ഗിയത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it