Kerala Assembly Election

ബിജെപി: ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

ബിജെപി: ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക  പ്രഖ്യാപിച്ചു
X
bjp-new

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്നലെ ചേര്‍ന്ന സമ്പൂര്‍ണ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തീരുമാനിച്ചത്. രണ്ടാം ഘട്ട സ്ഥാനാര്‍ഥികളെ മൂന്ന് ദിവസത്തിനകം തീരുമാനിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു.
കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ സ്ഥാനാര്‍ഥി പട്ടികയുമായി 16ന് ഡല്‍ഹിക്ക് പോവും. 17ന് പാര്‍ലമെന്ററി ബോര്‍ഡ് ഡല്‍ഹിയില്‍ ചേര്‍ന്ന് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. മൂന്നു ഘട്ടമായാവും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്.
കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ നേമത്തും മല്‍സരിക്കും. കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ഇക്കുറിയും സംസ്ഥാന ജന. സെക്രട്ടറി കെ സുരേന്ദ്രനാണ് സ്ഥാനാര്‍ഥി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യനാണ് പുതുപള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ അങ്കത്തിനിറങ്ങുക.
സി കെ പത്മനാഭന്‍-കുന്ദമംഗലം, ശോഭാ സുരേന്ദ്രന്‍-പാലക്കാട്, എം ടി രമേശ്-ആറന്മുള, പി എസ് ശ്രീധരന്‍പിള്ള-ചെങ്ങന്നൂര്‍, വി മുരളീധരന്‍-കഴക്കൂട്ടം, പി കെ കൃഷ്ണദാസ്-കാട്ടാക്കട, എന്‍ കെ മോഹന്‍ദാസ്-എറണാകുളം, എന്‍ ചന്ദ്രന്‍- ദേവികുളം, പി എന്‍ വേലായുധന്‍- മാവേലിക്കര, എന്‍ രാഗേഷ്-പുതുക്കാട്, കെ കെ സുരേന്ദ്രന്‍- പൊന്നാനി, എ എന്‍ രാധാകൃഷ്ണന്‍- മണലൂര്‍, സി സദാനന്ദന്‍ മാസ്റ്റര്‍- കൂത്തുപറമ്പ്, കെ പി ശ്രീശന്‍-കോഴിക്കോട് നോര്‍ത്ത്, രവി തേലത്ത്- തവനൂര്‍, ബാദുഷാ തങ്ങള്‍- മലപ്പുറം, രേണു സുരേഷ്-കോങ്ങാട്, ഷാജുമോന്‍ വട്ടേക്കാട്-ചേലക്കര എന്നിങ്ങനെയാണ് ബിജെപി സ്ഥാനാര്‍ഥികള്‍.
ഒരു വിഭാഗം ജില്ലാ നേതാക്കളുടെ എതിര്‍പ്പ് തള്ളിയാണ് പാലക്കാട് ശോഭാ സുരേന്ദ്രനെ തീരുമാനിച്ചത്. പാര്‍ട്ടി വലിയ പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം സെന്‍ട്രലിലെയും കാസര്‍കോട്ടെയും സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കാസര്‍കോടിനൊപ്പം മഞ്ചേശ്വരത്തും പരിഗണിച്ചിരുന്നു. അതേസമയം, നാളെ കോഴിക്കോട് നടക്കുന്ന ഉഭയകക്ഷിചര്‍ച്ചയ്ക്ക് ശേഷം ബിഡിജെഎസിനുള്ള സീറ്റില്‍ ധാരണയുണ്ടാക്കും.

[related]
Next Story

RELATED STORIES

Share it