ബിജെപി അധികാരത്തിലിരിക്കുന്ന കാലം വരെ സംവരണം തുടരും

അംബികാപൂര്‍: എസ്‌സി,എസ്ടി നിയമവും തൊഴില്‍ സംവരണവും ബിജെപി അധികാരത്തിലിരിക്കുന്ന കാലത്തോളം തുടരുമെന്നു പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. തിരഞ്ഞെടുപ്പു കാലം ഉടന്‍ ആരംഭിക്കുമെന്നും നരേന്ദ്രമോദി സര്‍ക്കാരിനെതിരായ നുണപ്രചാരണങ്ങള്‍ക്കു കോണ്‍ഗ്രസ്സിന് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാര്‍ എസ്‌സി, എസ്ടി നിയമം റദ്ദാക്കുമെന്നും സംവരണം എടുത്തുകളയുമെന്നും പ്രചരിപ്പിച്ചു ജനങ്ങളെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കും. വരുംനാളുകളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പി—ക്കാന്‍ വിവിധതരം നുണകള്‍ അവര്‍ പറയുമെന്നും ഷാ പറഞ്ഞു.
Next Story

RELATED STORIES

Share it