ബിജെപി അക്രമം: 27ന് എല്‍ഡിഎഫ് പ്രതിഷേധദിനം

തിരുവനന്തപുരം: കേരളത്തിലെ ബിജെപി അക്രമത്തിനെതിരേ 27നു സംസ്ഥാനത്തുടനീളം പ്രതിഷേധദിനമായി ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. കേരളത്തില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടിയതിനുശേഷം വന്‍തോതിലുള്ള അക്രമമാണു ബിജെപി നടത്തിയത്.
ധര്‍മടത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി. കാഞ്ഞങ്ങാട്ട് എംഎല്‍എ ആക്രമിക്കപ്പെട്ടു. നിരവധി വീടുകളും പാര്‍ട്ടി ഓഫിസുകളും തകര്‍ത്തു. ഡല്‍ഹിയില്‍ സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസും ആക്രമിച്ചു. ഇതിനെതിരേ ഒരക്ഷരം ഉരിയാടാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായിട്ടില്ല. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ വോട്ട് മറിച്ച യുഡിഎഫ് ഇക്കാര്യത്തിലും കള്ളക്കളി തുടരുകയാണെന്നും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it