Breaking News

ബിജെപിയെ രാജസ്ഥാനിലെ ജനങ്ങള്‍ കൈവിട്ടതിന്റെ തെളിവാണ് ഇന്ന് പുറത്തു വന്ന ഉപതിരഞ്ഞെടുപ്പ് ഫലം: രാഹുല്‍ ഗാന്ധി

ബിജെപിയെ രാജസ്ഥാനിലെ ജനങ്ങള്‍ കൈവിട്ടതിന്റെ തെളിവാണ് ഇന്ന് പുറത്തു വന്ന ഉപതിരഞ്ഞെടുപ്പ് ഫലം: രാഹുല്‍ ഗാന്ധി
X
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജനങ്ങള്‍ ബിജെപിയെ കൈവിട്ടതിന്റെ തെളിവാണ് ഇന്ന് പുറത്തു വന്ന ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2014 ല്‍ ബിജെപി പിടിച്ചെടുത്ത മണ്ഡല്‍ഗണ്ഡ്, ആള്‍വാര്‍, അജ്മീര്‍ മണ്ഡലങ്ങള്‍ ഇത്തവണ കോണ്‍ഗ്രസ് തിരിച്ച് പിടിച്ചു. ഇത് ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പാണെന്നും രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞു.

രാജസ്ഥാനില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമുണ്ടാക്കിയത്. തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു മൂന്ന് മണ്ഡലങ്ങളും.
Next Story

RELATED STORIES

Share it