palakkad local

ബിജെപിയെ രക്ഷിക്കാന്‍ കുമ്മനത്തിനും ആയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലത്തൂര്‍: ഗ്രൂപ്പുകളിയും കൂട്ട അടിയും നടക്കുന്ന കേരളത്തിലെ ബിജെപിയെ രക്ഷിക്കാന്‍  പ്രസിഡന്റ് എന്ന നിലയില്‍ കുമ്മനം രാജശേഖരനുമായില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ആലത്തൂര്‍ ശ്രീനാരായണ കോളജ് ഓഡിറ്റോറിയം ഉദ്ഘാടനവും സ്‌നേഹ വീടിന്റെ  താക്കോല്‍ ദാനവും നിര്‍വഹിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ പദവി നല്ല കാര്യമാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കൊട്ടിക്കലാശമായ സ്ഥിതിക്ക് കുമ്മനത്തിന്റെ സ്ഥാനലബ്ധി സ്വാധീനിക്കില്ല.  ആര്‍ക്കാണ് സാധ്യതയെന്ന് പ്രവചിച്ച് വിവാദത്തിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആരേയും വെറുപ്പിക്കാതെ എല്ലാവരേയും സുഖിപ്പിച്ച് പോകുന്നതാ നല്ലത് എന്ന കാലമാണ് ഇപ്പോഴെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം കെ ആര്‍ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it